എഡിറ്റര്‍
എഡിറ്റര്‍
പട്ടികയിലേത് കള്ള ഒപ്പ്? ശശികല നല്‍കിയ പട്ടികയിലെ എം.എല്‍.എമാരുടെ ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം
എഡിറ്റര്‍
Friday 10th February 2017 10:22am

sasikala

ചെന്നൈ: 130 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണര്‍ക്കു നല്‍കിയ പട്ടികയിലെ എം.എല്‍.എമാരുടെ ഒപ്പ് വ്യാജമെന്ന് ആക്ഷേപം. ഒപ്പുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നലെയാണ് ശശികല ഗവര്‍ണര്‍ക്ക് പട്ടിക കൈമാറിയത്. ശശികല രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച എം.എല്‍.എമാരുടെ ഒപ്പുകളടങ്ങിയ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

എന്നാല്‍ എം.എല്‍.എമാരില്‍ ചിലര്‍ ശശികലയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും പേരുടെ പിന്തുണ ലഭിക്കുമോയെന്ന കാര്യത്തില്‍ ശശികല ക്യാമ്പിനുള്ളില്‍ തന്നെ ആശങ്കയുണ്ടെന്നാണ് അണ്ണാ ഡി.എം.കെ വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ തേടാന്‍ ശശികല പക്ഷം നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. എട്ട് എം.എല്‍മാരാണ് കോണ്‍ഗ്രസിനുള്ളത്. നിലവില്‍ ഇവര്‍ ഡി.എം.കെ സഖ്യത്തിലാണ്.

ശശികല തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന കാര്യം കോണ്‍ഗ്രസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന നിലപാടിലാണ് പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Advertisement