എഡിറ്റര്‍
എഡിറ്റര്‍
വിധികേട്ട് പൊട്ടിക്കരഞ്ഞ് ശശികല
എഡിറ്റര്‍
Tuesday 14th February 2017 11:43am

sasikalacrying

ചെന്നൈ: സുപ്രീം കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. ഏറെ ഞെട്ടലോടെയാണ് ശശികലയും അനുയായികളും വിധി കേട്ടത്. വിധി കേട്ടയുടനെ ശശികല പൊട്ടിക്കരയുകയായിരുന്നെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ശശികല ക്യാമ്പില്‍ പ്രവര്‍ത്തകരെല്ലാം ദു:ഖത്തിലാണ്. ശശികല ക്യാമ്പിലെ എം.എല്‍.എമാരും വിധി കേട്ട് ആശയക്കുഴപ്പത്തിലാണെന്നാണ് അറിയുന്നത്.

അല്പം മുന്‍പ് വരെ അവിടെയുണ്ടായിരുന്ന അനുയായികള്‍ പിരിഞ്ഞുപോവുകയാണ്. വലിയ പൊലീസ് കാവലിലാണ് കൂവത്തൂരിലെ ശശികല ക്യാമ്പ് ഇപ്പോഴുള്ളത്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം.


Dont Miss ശശികലയ്ക്ക് തിരിച്ചടി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവ്‌


2015ല്‍ ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം, ബെംഗളൂരു വിചാരണകോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിചാരണക്കോടതി വിധിയനുസരിച്ച് ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ബാക്കി തടവാണ് ശശികലയ്ക്കും കൂട്ടര്‍ക്കും അനുഭവിക്കേണ്ടി വരിക.

20 വര്‍ഷം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായിരിക്കുന്നത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ 1991-’96 കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളായിരുന്നു.

അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.

Advertisement