എഡിറ്റര്‍
എഡിറ്റര്‍
അമ്മയുടെ ദുരിതങ്ങള്‍ എന്നും താന്‍ ഏറ്റെടുത്തെന്ന് ശശികല; ധര്‍മം ജയിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ
എഡിറ്റര്‍
Tuesday 14th February 2017 12:17pm

sasikala

ചെന്നൈ: എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരായ സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി എ.ഐ.എ.ഡി.എം.കെയുടെ ട്വീറ്റ്. അമ്മയുടെ ദുരിതങ്ങള്‍ എന്നും താന്‍ ഏറ്റെടുക്കുമെന്നും ധര്‍മം ജയിക്കുമെന്നും ശശികല ട്വീറ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം വിഷയത്തില്‍ റിവ്യൂ ഹരജി നല്‍കാനും ശശികല ക്യാമ്പില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. കീഴടങ്ങാന്‍ കൂടുതല്‍ സമയം ചോദിക്കാനും ആലോചനയുണ്ട്. അതുവരെ തല്‍ക്കാലം കൂവത്തൂരിലെ ക്യാമ്പില്‍ തങ്ങാനാണ് തീരുമാനം.

കൂവത്തൂരിലെ റിസോര്‍ട്ടില്‍ കനത്ത പൊലീസ് കാവലിലാണ് ഉള്ളത്. വിധികേട്ട് അനുയായികളുടെ പ്രതിഷേധവും അവിടെ നടക്കുകയാണ്.

സുപ്രീം കോടതി വിധി കേട്ട്  ശശികല പൊട്ടിക്കരഞ്ഞിരുന്നു. ഏറെ ഞെട്ടലോടെയാണ് ശശികലയും അനുയായികളും വിധി കേട്ടത്. വിധി കേട്ടയുടനെ ശശികല പൊട്ടിക്കരയുകയായിരുന്നെന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ശശികല ക്യാമ്പില്‍ പ്രവര്‍ത്തകരെല്ലാം ദു:ഖത്തിലാണ്. ശശികല ക്യാമ്പിലെ എം.എല്‍.എമാരും വിധി കേട്ട് ആശയക്കുഴപ്പത്തിലാണെന്നാണ് അറിയുന്നത്.

അല്പം മുന്‍പ് വരെ അവിടെയുണ്ടായിരുന്ന അനുയായികള്‍ പിരിഞ്ഞുപോവുകയാണ്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവക്കുകയായിരുന്നു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം.

Advertisement