എഡിറ്റര്‍
എഡിറ്റര്‍
അതായിരുന്നു അമ്മ എന്നോട് അവസാനമായി പറഞ്ഞത്: ജയലളിതയുടെ അവസാനവാക്കുകള്‍ വെളിപ്പെടുത്തി ശശികല
എഡിറ്റര്‍
Monday 13th February 2017 10:48am

sasikala

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നതിന്റെ മുന്‍പായി അമ്മ തന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും തന്റെ കാതില്‍ മുഴങ്ങുന്നുവെന്ന് ശശികല.

നമ്മുടെ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതായിരുന്നു അമ്മ അവസാനമായി എന്നോടു പറഞ്ഞ വാക്കുകള്‍. അതിന് ശേഷം അമ്മയുടെ വാക്കുകള്‍ കേള്‍ക്കാനുള്ള ഭാഗ്യം തനിക്കുണ്ടായില്ലെന്നും ശശികല പറഞ്ഞു-കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരെ അഭിസംബോധന ചെയ്യവേ ശശികല പറഞ്ഞു.

പാര്‍ട്ടിയില്‍ ഇത്തരമൊരു പ്രതിസന്ധി മുമ്പും ഉണ്ടായിട്ടുണ്ട്. എം.ജി.ആറിന്റെ മരണ ശേഷവും ഇങ്ങനെയൊക്കെ ഉണ്ടായി. അതെല്ലാം തന്ത്രപരമായി നേരിടാന്‍ ജയലളിതയ്ക്കു കഴിഞ്ഞു. താനും അമ്മയും ചെന്നൈ ജയിലും ബംഗളുരു ജയിലും കണ്ടിട്ടുണ്ട്. അവിടെനിന്നു തിരിച്ചുവന്ന് അധികാരം പിടിച്ചിട്ടുണ്ട്. അമ്മയ്ക്കു കഴിയുമെങ്കില്‍ തനിക്കും കഴിയുമെന്നും ശശികല വ്യക്തമാക്കി.


Dont Miss 2000രൂപയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കണ്ടെടുത്തത് പുതിയ നോട്ടിന്റെ ഒട്ടുമിക്ക സുരക്ഷാ ഫീച്ചറുകളുമുള്ള വ്യാജനോട്ടുകള്‍ 


പാര്‍ട്ടിയെ നശിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ജീവന്‍ വരെ നല്‍കാനും താന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു. സെക്രട്ടറിയേറ്റ് പിടിക്കുമെന്നു അമ്മയുടെ ചിത്രത്തിനു മുന്നില്‍ താന്‍ പ്രതിജ്ഞ എടുക്കും. ഒപ്പം നിങ്ങളും പ്രതിജ്ഞ എടുക്കണമെന്നും എംഎല്‍എമാരോടായി ശശികല പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ജയലളിതയുടെ സ്മാരകത്തിലെത്തി എല്ലാവര്‍ക്കും ഒപ്പം ഫോട്ടോ എടുക്കുമെന്നും അതാണ് തന്റെ ശപഥമെന്നും ശശികല പറഞ്ഞു.

ഒരു സ്ത്രീക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ജയലളിതയുടെ കാലത്തും ഇതു കണ്ടതാണ്. മുന്‍പു പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. തന്റെ ജീവന്‍ നല്‍കിയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും സംരക്ഷിക്കുമെന്നും ശശികല പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി കാത്തിരുന്നു കാണാമെന്നും ശശികല പറഞ്ഞു.

തങ്ങളെ പുറത്തുവിടണമെന്ന് ശശികല ക്യാംപിലെ ഇരുപതോളം എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശശികല കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയത്. അതേ സമയം പനീര്‍ശെല്‍വവും ഇവിടേക്ക് എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പനീര്‍ശെല്‍വം എത്തിയാല്‍ തടയുമെന്ന് ശശികലയെ പിന്തുണക്കുന്നവര്‍ പറഞ്ഞിട്ടുണ്ട്.

Advertisement