എഡിറ്റര്‍
എഡിറ്റര്‍
വിധി ശശികലയുടെ മുഖ്യമന്ത്രി സ്വപ്‌നത്തിനേറ്റ തിരിച്ചടി
എഡിറ്റര്‍
Tuesday 14th February 2017 11:59am

sasikala


വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജിയെന്ന വഴി മാത്രമാണ് ശശികലയ്ക്കു മുമ്പിലുള്ളത്. എന്നാല്‍ പുനപരിശോധന ഹര്‍ജിയില്‍ തീരുമാനം വരുംവരെ ശശികല ജയിലില്‍ കിടക്കേണ്ടിവരും.


ന്യൂദല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തകര്‍ന്നത് തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന ശശികലയുടെ സ്വപ്നം. കേസില്‍ ശിക്ഷിക്കപ്പെട്ട ശശികലയ്ക്ക് പത്തുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജിയെന്ന വഴി മാത്രമാണ് ശശികലയ്ക്കു മുമ്പിലുള്ളത്. എന്നാല്‍ പുനപരിശോധന ഹര്‍ജിയില്‍ തീരുമാനം വരുംവരെ ശശികല ജയിലില്‍ കിടക്കേണ്ടിവരും.

ശശികലയ്ക്കും കൂട്ടുപ്രതികളായ ഇളവരശനും സുധാകരനും നാലുവര്‍ഷത്തെ തടവുശിക്ഷ വിധിച്ച വിചാരണക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ശശികലയോട് കോടതിയില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചയ്ക്കകം ബംഗളുരു കോടതിയില്‍ കീഴടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read: തമിഴ്‌നാട്ടില്‍ ആഹ്ലാദപ്രകടനം: ‘ശശികല ശിക്ഷിക്കപ്പെട്ടു; തമിഴ്‌നാട് രക്ഷപ്പെട്ടു’ എന്ന് പനീര്‍ശെല്‍വം


പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശശികല സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്. അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്കൊപ്പം കൂവത്തൂരിലെ റിസോര്‍ട്ടിലായിരുന്നു ശശികല. വിധി വന്നതോടെ ശശികലയ്‌ക്കൊപ്പമുണ്ടായിരുന്ന എം.എല്‍.എമാരില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ചിലര്‍ പനീര്‍ശെല്‍വം ക്യാമ്പിലേക്ക് മാറുകയും ചെയ്തു.

Advertisement