എഡിറ്റര്‍
എഡിറ്റര്‍
വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ടിവിയും; ശശികല ജയില്‍ ആവശ്യപ്പെട്ടത് വി.ഐ.പി സൗകര്യങ്ങള്‍
എഡിറ്റര്‍
Wednesday 15th February 2017 6:52pm


Also Read: ഇനിയങ്കം മൈതാനത്ത്; ബി.സി.സി.ഐക്കെതിരെ തുറന്ന വെല്ലുവിളിയുമായി ശ്രീശാന്ത് ക്രിക്കറ്റ് പിച്ചിലേക്ക്


ചെന്നൈ: വീട്ടില്‍ നിന്നുമുള്ള ഭക്ഷണവും മിനറല്‍ വാട്ടറും ജയിലിലെത്തിക്കണമെന്ന് ശശികല. പരപ്പന അഗ്രഹാര ജയിലിലെത്തി കീഴടങ്ങിയ ശശികല അധികൃതര്‍ക്ക് മുമ്പാകെ അറിയിച്ച ആവശ്യങ്ങളാണിത്. തീര്‍ന്നില്ല, തനിക്കൊപ്പം ഒരു സഹായിയേയും നിര്‍ത്തണമെന്നാണ് ശശികല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തനിക്ക് പ്രമേഹമുണ്ടെന്നും അതിനാല്‍ വീട്ടില്‍ ഉണ്ടാക്കിയ പ്രത്യേക ഭക്ഷണം നല്‍കണമെന്നാണ് ശശികല ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്ലോസറ്റടക്കമുള്ള ശൗചാലയവും ശശികല ആവശ്യപ്പെട്ടിട്ടുണ്ട്.

കിടക്കയും ടിവിയുമുള്‍പ്പടെയുള്ള പ്രത്യേകം തയ്യാറാക്കിയ മുറിയാണ് ശശികലയ്ക്കായി ജയിലില്‍ കാത്തിരിക്കുന്നത്. അതിന് പുറമെ, ഒരു സഹായിയും ഉണ്ടാകും. 24 മണിക്കൂറും ചൂടുവെള്ളം ലഭിക്കാനുള്ള സൗകര്യവും മിനറല്‍ വാട്ടര്‍ ലഭിക്കണമെന്നും ശശികല ജയില്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Advertisement