എഡിറ്റര്‍
എഡിറ്റര്‍
നാളെ മുതല്‍ പുതിയ സമരങ്ങള്‍ ആരംഭിക്കും: ശശികല
എഡിറ്റര്‍
Saturday 11th February 2017 10:06pm

sasikala

 

ചെന്നൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല. ഗവര്‍ണ്ണറുടെ നിലപാടുകള്‍ നിഗൂഢമാണെന്നും ശശികല ആരോപണമുന്നയിച്ചു. ഗവര്‍ണറുടെ നയങ്ങള്‍ക്കെതിരെ നാളെമുതല്‍ പുതിയ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയാണെന്നും ശശികല അറിയിച്ചു.


Also read ഏഷ്യാനെറ്റിന്റേത് എസ്.എഫ്.ഐ വിരുദ്ധ പൊതുബോധ നിര്‍മിതിക്കായുള്ള അശ്ലീല പ്രവണതയില്‍ ചാമ്പ്യനാകാനുള്ള ശ്രമം: ജെയ്ക്ക് സി തോമസ്


സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനം വൈകിപ്പിച്ച് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ശ്രമിക്കുന്നത്. ഇതിനെതിരെ നാളെ മുതല്‍ പ്രത്യേക പ്രതിഷേധങ്ങള്‍ ആരംഭിക്കുകയാണെന്ന് പറഞ്ഞ ശശികല പാര്‍ട്ടി എം.എല്‍.എമാര്‍ തടവിലല്ലെന്നും കൂട്ടിച്ചേര്‍ച്ചു.

റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി ശശികല രംഗത്തെത്തിയത്. പാര്‍ട്ടിയുടെ എല്ലാ എം.എല്‍.എമാരും സന്തുഷ്ടരാണ്. ഗവര്‍ണറുടെ മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ താനും സന്തുഷ്ടയാണെന്നും ശശികല വ്യക്തമാക്കി.

എം.എല്‍.എമാര്‍ക്കിടെയില്‍ പ്രതിഷേധം ശക്തമാകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ശശികല എം.എല്‍.എമാരെ കാണാനെത്തിയത്. ശശികലക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പൊന്നയ്യനും ഇപ്പോള്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യസ മന്ത്രിയും നേരത്തെ പനീര്‍ശെല്‍വത്തിന്റെ വീട്ടിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ശശികലയക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ശശികലയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പാര്‍ട്ടി നേതാവ് സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.

Advertisement