ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും വി.കെ ശശികലയെ പുറത്താക്കി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എല്ലാകാലത്തും ജയലളിത തന്നെയാണെന്നും മറ്റൊരാളെ ആ സ്ഥാനത്തേക്ക് കാണാന്‍ കഴിയില്ലെന്നും പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി.

പാര്‍ട്ടിയില്‍ ഇനി മുതല്‍ ജനറല്‍ സെക്രട്ടറിയുണ്ടാവില്ല. ഒ.പനീര്‍സെല്‍വം അധ്യക്ഷനായ ഏകോപനസമിതിയാണ് ഇനി പാര്‍ട്ടിയെ നയിക്കുക.ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ കൗണ്‍സില്‍ നടന്നത്.


Also Read മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭവുമായി രാജസ്ഥാനില്‍ സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടന: റാലിയില്‍ അണിനിരന്നത് ഒരുലക്ഷത്തോളംപേര്‍


അതിനിടെ ദിനകരനെ പിന്തുണക്കുന്ന 18 എം.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.കോടതിയെ സമീപിച്ച എം.എല്‍.എ വെട്രിമാരന് കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.