എഡിറ്റര്‍
എഡിറ്റര്‍
ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
എഡിറ്റര്‍
Wednesday 15th January 2014 10:51pm

Julia-Roberts(1)

ന്യൂദല്‍ഹി: കേന്ദ്ര മാനഭ വിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂരിന്റെ ടിറ്റ്വര്‍ പേജ് ഹാക്ക് ചെയ്തു.

പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹ്ര് തരാറിന് തരൂരിന്റെ അക്കൗണ്ടില്‍ നിന്ന് പ്രണയ സന്ദേശങ്ങള്‍ പോയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്.

ശശിതരൂരിന്റെ ട്വീറ്റുകള്‍ കണ്ട് മെഹ്ര് തരാര്‍ ഞെട്ടിയിരിക്കുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും പ്രശ്‌നം പരിഹരിക്കുന്നതുവരെ ക്ഷമിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ട്വിറ്ററില്‍ തരൂരിനു ഇരുപത് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.

ശശിതരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റ വ്യാജ അക്കൗണ്ടില്‍ നിന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസാമിയെ വിമര്‍ശിച്ച് മെസ്സേജുകള്‍ പോയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.

Advertisement