sunanda pushkar & shashi tharoorപാ­ല­ക്കാട്: മുന്‍ കേ­ന്ദ്ര­മ­ന്ത്രിയും എം പി­യുമാ­യ ശ­ശി ത­രൂര്‍ കൂ­ട്ടു­കാ­രി സു­ന­ന്ദ പു­ഷ്­ക്ക­റി­ന്റെ ക­ഴു­ത്തി­ല്‍ താ­ലി­ചാര്‍ത്തി. പാ­ല­ക്കാ­ട്ട് ഏ­ല­വ­ഞ്ചേ­രി മു­ണ്ടാ­ര­ത്ത് ത­റ­വാ­ട്ടില്‍­വെ­ച്ച് രാ­വിലെ 7.30നും 8.30 നും ഇ­ട­യ്­ക്കു­ള്ള മു­ഹൂര്‍­ത്ത­ത്തി­ലാ­ണ് മാം­ഗല്യം ന­ട­ന്ന­ത്. ശശി തരൂരിന്റെ രണ്ടു ആണ്‍മക്കളും സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ­യും ബ­ന്ധു­ക്കളും വി ഐ പി­ക­ളു­മട­ക്കം വന്‍ നി­ര ത­റ­വാ­ട്ടി­ലെ­ത്തി­യി­രുന്നു.

വി­വാ­ഹ­ത്തി­നാ­യി ത­രൂര്‍ ശ­നി­യാ­ഴ്­ച്ചത­ന്നെ പാ­ല­ക്കാ­ട്ടെ­ത്തി­യി­രു­ന്നു. സു­ന­ന്ദ പു­ഷ്­ക്കറും വീ­ട്ടു­കാരും ശ­നി­യാ­ഴ്ച്ച കോ­യ­മ്പ­ത്തൂ­രില്‍ നി­ന്നാ­ണ് എ­ത്തി­യ­ത്.  ക­ശ്­മീ­രി­ലെ സോ­പോര്‍ സ്വ­ദേ­ശി­നി­യാ­ണ് സു­ന­ന്ദ പു­ഷ്­ക്കര്‍.

ഈ­മാ­സം 30 ന് ദു­ബൈ­യില്‍വച്ച് ക­ശ്­മീ­രി രീ­തി­യി­ലു­ള്ള വി­വാ­ഹ­ച്ച­ട­ങ്ങു­കള്‍ ന­ട­ക്കും. വി­വാ­ഹ­ത്തി­ന് പ­ങ്കെ­ടു­ക്കാന്‍ സാ­ധി­ക്കാ­ത്ത വി ഐ പി­കള്‍­ക്കാ­യി ദല്‍­ഹി­യിലും റി­സ­പ്­ഷന്‍ സം­ഘ­ടി­പ്പി­ക്കാനും തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. more photos