തിരുവനന്തപുരം: പത്മനാഭക്ഷേത്രത്തിലെ നിധിശേഖരം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് ശശി തരൂര്‍. ഇതിനായി ക്ഷേത്രത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി നിധി സൂക്ഷിച്ചവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തിലെ ക്ഷേത്രത്തില്‍ നിന്നും ഇത്രയും വലിയ നിധിശേഖരം കണ്ടെത്താനായതില്‍ അഭിമാനമുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.