കൊച്ചി: വിവാദങ്ങളെയും ആശങ്കകളെയും എഴുതിത്തള്ളി ശശി തരൂര്‍ സുനന്ദ പുഷ്‌ക്കറിനെ താലിചാര്‍ത്താനൊരുങ്ങുന്നു. ചിങ്ങത്തിലാണ് (ആഗസ്‌ററ് 22) താലിക്കെട്ട് എന്നാണ് സൂചനകള്‍. പാലക്കാട്ടെ തരൂറിന്റെ തറവാട്ടില്‍വെച്ചായിരിക്കും കല്യാണമെന്നും സൂചനയുണ്ട്.

സെപ്റ്റംബറില്‍ ന്യൂദല്‍ഹിയില്‍ വെച്ചായിരിക്കും വിവാഹ സല്‍ക്കാരം. ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ആദ്യഭാര്യയുമായുള്ള ബന്ധം ഇതിനകം തന്നെ തരൂര്‍ വേര്‍പെടുത്തിയിട്ടുണ്ട്. കല്യാണത്തിനു മുമ്പുള്ള പ്രശ്‌നങ്ങളെല്ലാം തീരാനായി തരൂരും പുഷ്‌ക്കറും ഷിര്‍ദി സായ്ബാബ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.