എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയുടെ മരണം: അന്വേഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന് തരൂര്‍
എഡിറ്റര്‍
Sunday 19th January 2014 2:37pm

sasi-tharoor12

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ പൂര്‍ണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്നു ശശി തരൂര്‍.

സുനന്ദയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയ്ക്കു കത്തു നല്‍കി.

അന്വേഷണത്തെ ബാധിക്കാത്ത വിധം പൂര്‍ണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കണമെന്നും തരൂര്‍ കത്തില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നല്‍കണം. പൊലീസിന്റെ മൗനമാണ് ദുരൂഹത വര്‍ധിപ്പിച്ചത്.

തന്റെ മേലുള്ള ദുരൂഹത നീക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാത്രിയാണു ചാണക്യപുരിയിലെ ലീല പാലസ് ഹോട്ടലിന്റെ 345-ാം മുറിയില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ചതായി ആദ്യം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും തരൂരായിരുന്നു.

Advertisement