തിംഫു:ചരിത്രത്തെ വളച്ചൊടിക്കാനാണ് ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും ശ്രമമെന്ന് ശശി തരൂര്‍ എം.പി. ഭൂട്ടാനിലെ മൗണ്ടൈന്‍ ഇക്കോസ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് തരൂരിന്റെ രൂക്ഷ വിമര്‍ശനം.

നമ്മുടെ നാടിനെ അടിമകളാക്കി നിര്‍ത്തിയുളള ബ്രിട്ടന്റെ ദുര്‍ഭരണമാണ് ഇന്ത്യ കണ്ട എറ്റവും വലിയ അധിനിവേശം എന്ന സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കത് മുസ്‌ലിം രാജവംശങ്ങളുടെ ഭരണമാണ് എറ്റവും വലിയ അധിനിവേശം. ഇത് ബി.ജെ.പിയുടെയും മോദിയുടെയും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അദ്ദേഹം പറഞ്ഞു.

ഈ അജണ്ടയുടെ ആരംഭം രാമജന്മഭൂമി പ്രശ്നം മുതലായിരുന്നു ചരിത്രത്തോട് ദേശവ്യാപകമായി നടത്തിയ പ്രതികാരമായിരുന്നു രാമജന്‍മഭൂമി പ്രശ്നം. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രത്തെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ല. പഴയ തെറ്റുകളോടുള്ള പ്രതികാരമായി നിഷ്‌കളങ്കരായ മനുഷ്യരോട് അനീതി കാണിക്കുകയാണ് ഇനിയും അങ്ങനെ തെറ്റുകള്‍ ആവര്‍ത്തിക്കാനും കഴിയില്ല’ അദ്ദേഹം പറഞ്ഞു.


Also read‘കണ്‍തുറന്ന് കാണൂ ഈ ജനസാഗരം’; നിതീഷിനും ബി.ജെ.പിയ്ക്കും തിരിച്ചടിയായി ലാലു പ്രസാദിന്റെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ജനലക്ഷങ്ങള്‍


‘പുതിയ യുദ്ധങ്ങളും പോരാട്ടങ്ങളും പുതിയ കാലത്തിന്റേതാണ് എന്നാല്‍ ഇവിടെ ചരിത്രത്തെ അതിന് വേണ്ടി രാഷ്ട്രീയ ആയുധമാക്കുകയാണ്.
ഞാന്‍ 200 വര്‍ഷം മുമ്പത്തെ വിദേശഭരണത്തെക്കുറിച്ച് പറയുമ്പോള്‍, നമ്മുടെ പ്രധാനമന്ത്രി 1,200 വര്‍ഷം മുമ്പത്തെ വിദേശഭരണത്തെക്കുറിച്ച് സംസാരിക്കുന്നു,’ അദ്ദേഹം പരിഹസിച്ചു.
ബ്രട്ടീഷുകാര്‍ അവരുടെ നാടിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനായി അവര്‍ ഇന്ത്യയെ ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ ഇവിടുത്തെ മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ അധിനിവേശം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവര്‍ ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.