എഡിറ്റര്‍
എഡിറ്റര്‍
‘ഇതൊക്കെ എവിടുന്ന് വരുന്നു’; ഫാറാഗോയിക്ക് ശേഷം പുതിയവാക്കുമായി ശശി തരൂര്‍
എഡിറ്റര്‍
Tuesday 25th July 2017 9:56pm

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ ഏറേ ചര്‍ച്ചചെയ്ത ഫറാഗോ എന്ന വാക്കിന് ശേഷം പുതിയ വാക്കുമായി ശശി തരൂര്‍. ഇത്തവണ വെബ്ബാക്വൂഫ് എന്ന ഹിന്ദിയും ഇംഗ്ലീഷും കൂട്ടികലര്‍ത്തിയ ഹിഗ്ലീഷ് വാക്കാണ് ശശി തരുര്‍ സോഷ്യല്‍ മീഡിയക്ക് പരിജയപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയില്‍ വരുന്ന എന്തും സത്യമാണെന്ന് വിശ്വസിക്കുന്നവരെ സൂചിപ്പിക്കാനാണ് ഈ വാക്ക് ശശി തരുര്‍ സൂചിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഈ വാക്ക് തരൂര്‍ പങ്ക് വെച്ചത്.


Must Read പാമ്പാടി നെഹ്‌റു കോളെജില്‍ താടിവെച്ചതിന് പത്ത് കുട്ടികളെ പുറത്താക്കി; ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ചതില്‍ പ്രതികാരമെന്ന് വിദ്യാര്‍ത്ഥികള്‍


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിക്ഷണറികള്‍ക്ക് വേണ്ടി പുതിയ ഹിഗ്ലീഷ് വാക്ക് ‘വെബ്ബാക്വൂഫ്’ ഇന്റര്‍നെറ്റിലും സേഷ്യല്‍മീഡിയകളിലും വരുന്ന എല്ലാ അവകാശവാദങ്ങളും ആരോപണങ്ങളും സത്യമെന്ന് വിശ്വസിക്കുന്നവര്‍ എന്നാണ് ശശി തരുര്‍ ട്വീറ്റ് ചെയ്തത്

തരുരിന്റെ ട്വീറ്റ് എന്തായാലും പുതിയ ഒരു ചര്‍ച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ വാക്ക് വെച്ച് നിരവധി ട്രോളുകളും റീ ട്വീറ്റുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisement