പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി.എം. രാധാകൃഷ്ണനെതിരേ കേസ് അന്വേഷിച്ചിരുന്ന വിജിലന്‍സ് ഡി.വൈ.എസ്.പി സെയ്ഫുള്ള സെയ്ദ് മൊഴി നല്‍കി.

രാധാകൃഷ്ണന്‍ ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയെന്ന് സെയ്ഫുള്ള സെയ്ദ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കി. രാവിലെ കസബ എസ്.ഐ ആയിരുന്ന കുമാരനില്‍ നിന്നും സംഘം മൊഴിയെടുത്തിരുന്നു. ശശീന്ദ്രന്റെ മരണമറിഞ്ഞ് സ്ഥലത്ത് ആദ്യമെത്തിയത് കുമാരനായിരുന്നു. രാവിലെ ഒന്‍പത് മണിക്കാരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്.

കേസന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സി.ബി.ഐ കുറ്റപ്പെടുത്തി.