പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണം സി.ബി.ഐ അന്വേഷിക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയ ആളെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. പുതുശ്ശേരി സ്വദേശി ഐസക്കിനെയാണ് ചോദ്യം ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.