തിരുവനന്തപുരം: എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടമായ ഫോണ്‍വിളി കേസില്‍ ശബ്ദം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കേണ്ടതില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ വ്യക്തമാക്കി. ഫോണിലെ ശബ്ദം ശശീന്ദ്രന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കാന്‍ ലാബീല്‍ അയച്ച് പരിശോധിക്കണമെന്ന അപേക്ഷ പി.എസ് ആന്റണി കമ്മീഷന്‍ തള്ളുകയായിരുന്നു.

Subscribe Us:

നടപടികള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഫോണ്‍ സംഭാഷണം ആദ്യം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ ഇതു വരെ കണ്ടെടുക്കാനായിട്ടില്ലെന്നതാണ് അപേക്ഷ തള്ളുന്നതിന് പ്രധാന കാരണമായി കമ്മീഷന്‍ ചൂണ്ടികാണിച്ചത.

അതേ സമയം മുന്‍ മന്ത്രിയായ ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീര്‍പ്പായെന്നും അന്യായം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ അപേക്ഷ അടുത്ത ആഴ്ച പരിഗണിക്കും.


Also Read ജയരാജനെതിരായ നടപടിയെ എതിര്‍ത്ത് ഒരുവിഭാഗം സി.പി.ഐ.എം പ്രവര്‍ത്തകര്‍: മറ്റുള്ളവരും ഇതു ചെയ്തിട്ടില്ലേയെന്ന് ചോദ്യം


ചാനലിന്റെ ലോഞ്ചിംഗ് ദിവസത്തെ ബ്രേക്കിംഗ് ന്യൂസിനായി മാനേജുമെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക മന്ത്രിയെ സമീപിക്കുകയും ഹണിട്രാപ്പില്‍ പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സഹായം അഭ്യര്‍ത്ഥിച്ച് മുന്നിലെത്തിയ വീട്ടമ്മയോട് ശശീന്ദ്രന്‍ അശ്ലീലം പറഞ്ഞെന്നായിരുന്നു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത.

തുടര്‍ന്ന് സംഭവം വന്‍വിവാദമാവുകയും മന്ത്രി രാജി വെക്കുകയും ചെയ്തു. കേസില്‍ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. എന്‍.സി.പി മന്ത്രിയായ തോമസ് ചാണ്ടിയുടെ രാജിക്ക് സമര്‍ദ്ദമേറിയ പശ്ചാത്തലത്തിലാണ് എ.കെ ശശീന്ദ്രന് അനൂകലമായ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.