കൊച്ചി: മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ടീന ഹൈക്കോടതിയില്‍ ഹരജി നല്‍കി.അഡ്വ.സുഗുണനാണ് ടീനയ്ക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചത്.

ശശീന്ദ്രന്റെ ദൂരൂഹമരണത്തെക്കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ല. ഭര്‍ത്താവിന്റെ മരണം ആത്മഹത്യയാണെന്ന് മൊഴി നല്‍കാന്‍ തന്നെ പോലീസ് നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ഹരജില്‍ ആവശ്യപ്പെട്ടു.

2വിജിലന്‍സ് കേസുകളില്‍ സുപ്രധാന സാക്ഷിയാണ് ശശീന്ദ്രന്‍. ഈ കേസുകളില്‍ ആരോപണ വിധേയവരായവരില്‍ നിന്നും ശശീന്ദ്രന്‍ നിരന്തരം സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇത് തുടര്‍ന്ന് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് ശശീന്ദ്രന്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന് കത്ത് അയച്ചിരുന്നു. എന്നാല്‍   കത്ത് പിന്‍വലിക്കാനായി ഇവര്‍ ശശീന്ദ്രനില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഈ കേസില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ താനും കുടുംബാംഗങ്‌ളും തൃപ്തരല്ല. അതിനാല്‍ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നു.