തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ മരണം കൊലപാതകമെന്ന് സി.ബി.ഐയുടെ പ്രാഥമിക നിഗമനം. മലബാര്‍ സിമന്റ്‌സില്‍ നടന്നിട്ടുള്ള അഴിമതിയുമായി ഇതിനു ബന്ധമുണ്ടെന്നും സൂചനയുണ്ട്.

Ads By Google

ശശീന്ദ്രന്‍ മരിച്ച ദിവസം പാലക്കാട്ടെ അദ്ദേഹത്തിന്റെ വീടിന് സമീപം കണ്ട വാഹനത്തിലെത്തിയവര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുണ്ട്. ഇതിനു പുറമേ പുതുശ്ശേരിയിലെ ചില ഉന്നതര്‍ക്കും മലബാര്‍ സിമന്റിലെ ഒരു ഉന്നതഉദ്യോഗസ്ഥനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശിക്കുന്നുണ്ട്.

വി. ശശീന്ദ്രനും മക്കളും ജനവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. കോടതിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍