തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ശശീന്ദ്രന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്ത് കൊണ്ട് വരാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മരണത്തില്‍ ദുരൂഹതയുണ്ട്. ശശീന്ദ്രന്റെ ശരീരത്തില്‍ കണ്ട മുറിവുകള്‍ സംശയുമയര്‍ത്തിയതായും ജസ്റ്റിസ് തോമസ് പി ജോസഫ് നിരീക്ഷിച്ചു.

ശശീന്ദ്രന്റെയും മക്കളുടെയും യഥാര്‍ഥ മരണ കാരണം കണ്ടെത്താനായില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ കോപ്പി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരം സുപ്രധാനമായ കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്നും സത്യാവസ്ഥ എന്താണെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്.

മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍