കൊച്ചി: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മലബാര്‍ സിമന്റ്‌സ് എം.ഡി സുന്ദരമൂര്‍ത്തിയാണ് കേസിലെ ഒന്നാം പ്രതി. സൂര്യനാരായണന്‍ രണ്ടാംപ്രതി, വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ മൂന്നാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണം എന്നാണ് സി.ബി.ഐ മരണത്തെക്കുറിച്ച് എഫ്.ഐ.ആറില്‍ പറയുന്നത്.

വി. ശശീന്ദ്രനും മക്കളും ജനവരി 24നാണ് പുതുശ്ശേരിയിലെ വീട്ടില്‍ തൂങ്ങിയനിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ ഹരജിയുമായെത്തിയത്. കോടതിയാണ് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളില്‍ മുഖ്യസാക്ഷിയായിരുന്ന വി. ശശീന്ദ്രനെ കരാറുകാരന്‍ വി.എം. രാധാകൃഷ്ണന്‍, മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി. സൂര്യനാരായണന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് ഭാര്യ പോലീസിന് മൊഴിനല്‍കിയിരുന്നു. ഹൈക്കോടതിയിലും ഇക്കാര്യം ബോധിപ്പിച്ചിരുന്നു. ശശീന്ദ്രന് നേരിടേണ്ടിവന്ന ഭീഷണികളെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മരിക്കുന്നതിന് മുമ്പ് ശശീന്ദ്രന്‍ മുഖ്യമന്ത്രിക്കയച്ച രണ്ട് കത്തുകള്‍

മ­ല­ബാര്‍ സി­മന്റ്‌­സ്: ഒ­രു ഉ­ദ്യോ­ഗസ്ഥ­നെ വേ­ട്ട­യാടി­യ വിധം