Categories

പിണറായിക്കെതിരെ സരോജിനി ബാലാനന്ദന്‍; പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം

sarojini-balanandan

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. എന്ത് കാരണത്താലാണ് തന്നെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് അറിയില്ലെന്ന് സരോജിനി പറഞ്ഞു. ‘എന്ത് കാരണത്താലാണ് തന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. കാരണമെന്താണെന്ന് തനിക്ക് ഊഹമുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ പറയുന്നില്ല. തന്നെക്കാള്‍ പ്രായവും അസുഖവുമുള്ളവര്‍ കമ്മിറ്റിയിലുണ്ട്. തനിക്ക് പ്രത്യേക അസുഖങ്ങളൊന്നും ഇപ്പോഴില്ല പിണറായി വിജയന്‍ ഈ ക്രൂരത തന്നോട് ചെയ്യുമെന്ന് കരുതിയില്ല. പാര്‍ട്ടിയില്‍ ഇപ്പോള്‍ പുരുഷ മേധാവിത്വമാണുള്ളതെന്നും സരോജിനി വ്യക്തമാക്കി.

പോലീസ്-ഗുണ്ടാ മര്‍ദനമേറ്റാണ് താനും പാര്‍ട്ടിയിലെത്തിയത്. സംസ്ഥാന കമ്മിറ്റിയിലേക്ക് പാനല്‍ അപതരിപ്പിച്ചപ്പോഴാണ് താന്‍ ഒഴിവാക്കപ്പെട്ടത് അറിയുന്നത്. ഒഴിവാക്കാനുള്ള കാരണം അറിയിച്ചിട്ടില്ല. തന്നെ ഒഴിവാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതാക്കളില്‍ നിന്ന് നേരത്തെ ഒരറിവും ലഭിച്ചിരുന്നില്ല. ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് ഞാന്‍ വിശ്വസിച്ചിരുന്നില്ല. പിണറായിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. ഒഴിവാക്കുന്ന കാര്യം അദ്ദേഹത്തിന് അറിയിക്കാമായിരുന്നു.

ഇ.എം.എസ്, എം.വി രാഘവന്‍ തുടങ്ങിയവര്‍ പാര്‍ട്ടി വളരണമെന്ന് ആഗ്രഹിച്ചിരുന്നവരാണ്. അന്നത്തെ ബന്ധവും സ്‌നേഹവും ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്കിടയിലില്ല. തനിക്ക് പ്രഷറോ ഷുഗറോ ഇല്ല, ചെറിയ തലവേദന പോലുമില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളെല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. തന്നെ ഒഴിവാക്കുന്നതിന് കാരണമെന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ സരോജിനി സമ്മേളന വേദിക്കരികെ പൊട്ടിക്കരഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞെത്തിയപ്പോഴാണ് സരോജിനിയുടെ വികാര പ്രകടനമുണ്ടായത്. സമതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ അവര്‍ കളമശ്ശേരിയിലെ വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

Malayalam news

Kerala news in English

2 Responses to “പിണറായിക്കെതിരെ സരോജിനി ബാലാനന്ദന്‍; പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വം”

  1. MANJU MANOJ.

    ഭാരതാവിന്റെ പേരില്‍ പാര്‍ട്ടി സമ്മേളന പന്തല്‍ ഒരുക്കി,
    എന്നാല്‍ ഭാര്യയെ സമിദിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ ഒരു വാക്ക് അവരോടു പറയാമായിരുന്നു…….

  2. babu

    ഈ ലിങ്ക് വയിക്കൂ

    http://marunadanmalayalee.com/sarojinibalanathan,-66833.html

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.