എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീത്വത്തെ അപമാനിച്ചു; വി.എസിനെതിരെ സരിത നിയമനടപടിക്ക്
എഡിറ്റര്‍
Saturday 23rd November 2013 11:59am

saritha-v.s

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായര്‍ നിയമനടപടിക്കൊരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയാണ് സരിത വി.എസ്സിനെതിരെ നല്‍കുക.

വി.എസ്സിന് പുറമേ, ബിജു രാധാകൃഷ്ണന്‍, ബി.ജെ.പി  നേതാവ് കെ. സുരേന്ദ്രന്‍, ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു എന്നിവര്‍ക്കെതിരെയും സരിത നിയമ നടപടിക്കൊരുങ്ങുന്നുണ്ട്. കൊച്ചി നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാവും സരിത പരാതി നല്‍കുക.

എറണാകുളം മുന്‍ എ.സി.ജെ.എമ്മിനെതിരെയും പരാതി നല്‍കുമെന്നാണ് അറിയുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തി സരിതയുടെ അഭിഭാഷകന്‍ പരാതി എഴുതി വാങ്ങി.

നിയമനടപടിയെ സ്വാഗതം ചെയ്യുന്നതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ താത്പര്യപ്രകാരമാണ് സരിത കേസ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, പുറത്തിറങ്ങിയാല്‍ സരിത എല്ലാം മാധ്യമങ്ങളോട് തുറന്ന് പറയുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.

സരിത പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ സഹായകമാകുമെന്ന് ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു.

ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ മന്ത്രിമാരെ പുറത്താക്കണമെന്നായിരുന്നു വി.എസ്. അച്യുതാനന്ദനും കെ. സുരേന്ദ്രനും ആവശ്യപ്പെട്ടത്.

Advertisement