എഡിറ്റര്‍
എഡിറ്റര്‍
ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത സരിത.എസ്.നായരെ ജയിലിലേക്ക് തിരിച്ചയച്ചു
എഡിറ്റര്‍
Saturday 25th January 2014 10:14am

saritha-s-nair

ആലപ്പുഴ: ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത സോളാര്‍ തട്ടിപ്പ് കേസ് പ്രതിയായ സരിത.എസ്.നായരെ വിശദമായി ചോദ്യം ചെയ്യാതെ ജയിലിലേക്ക് തിരിച്ചയച്ചു.

കോടതി ഉത്തരവു പ്രകാരമാണ് സരിതയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ രണ്ട് മണിക്കൂര്‍ പോലും ചോദ്യം ചെയ്യാതെയാണ് സരിതയെ വിട്ടയച്ചിരിക്കുന്നത്.

ചില ഉന്നതരുടെ ഇടപെടല്‍ മൂലമാണ് സരിതയെ വിശദമായി ചോദ്യം ചെയ്യുന്നത് അവസാനിപ്പിച്ചതെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

സരിതയ്ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നതരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവു പ്രകാരമുള്ള ചോദ്യം ചെയ്യല്‍ മുടങ്ങിയിരിക്കുന്നത്.

ആലപ്പുഴ സ്വദേശിയില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.

കേസില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിയാണ്.

സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞാണ് ആലപ്പുഴ സ്വദേശിയായ പ്രകാശന്റെ പക്കല്‍ നിന്ന് സരിതയും ബിജുവും മറ്റൊരു പ്രതിയായ അഡ്വ. ഹസ്‌കറും ചേര്‍ന്ന് 41 ലക്ഷം രൂപ തട്ടിയത്.

Advertisement