എഡിറ്റര്‍
എഡിറ്റര്‍
തന്നെ കള്ളിയെന്ന് വിളിച്ച വി.എസിന് മകനെക്കുറിച്ചുള്ള നിലപാടെന്താണ്: സരിതാ എസ്. നായര്‍
എഡിറ്റര്‍
Friday 21st March 2014 1:45pm

saritha-v.s

തിരുവനന്തപുരം: യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചെന്ന് സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെ സമീപിച്ച എല്‍.ഡി.എഫ് നേതാക്കള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല.

അതേസമയം, തന്നെ മഹാകള്ളിയെന്ന് വിളിച്ച വി.എസ് അച്യുതാനന്ദന് സി.ബി.ഐ അന്വേഷണം നേരിടുന്ന സ്വന്തം മകനെ സംബന്ധിച്ച നിലപാട് എന്താണെന്നും സരിത ചോദ്യമുന്നയിക്കുന്നു.

തന്നെയും കെ.സി ജോസഫിനെയും ചേര്‍ത്ത് ആലപ്പുഴയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കാനെത്തിയതായിരുന്നു സരിത.

സോളാര്‍ തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കെയാണ് സരിതയുടെ പുതിയ വെളിപ്പെടുത്തലുകള്‍ എന്നത് ശ്രദ്ദേയമാണ്.

Advertisement