എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ്: സരിതയെ ജൂലൈ ഒന്നു വരെ റിമാന്‍ഡ് ചെയ്തു
എഡിറ്റര്‍
Monday 17th June 2013 11:31am

saritha

എറണാകുളം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെ ജൂലൈ ഒന്നു വരെ റിമാന്‍ഡ് ചെയ്തു.

റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സരിതയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി. ഉടന്‍ തന്നെ കോടതി കേസ് വിളിക്കുകയും റിമാന്‍ഡ് നീട്ടുന്നതായി അറിയിക്കുകയും ചെയ്തു.

Ads By Google

അതേസമയം, അമ്പലപ്പുഴ പൊലീസ്   ചോദ്യം ചെയ്യാനായി സരിതയെ കസ്റ്റഡില്‍   വിട്ടുകിട്ടുന്നതിനായി അമ്പലപ്പുഴ കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യം ആവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്.

കാക്കനാട് ജയിലില്‍ നിന്നും പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ സരിതയെ കാണാന്‍ നിരവധി ജനങ്ങളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്. കോടതി നടപടികള്‍ക്ക് ശേഷം സരിതയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി.

അന്വേഷണത്തിലെ ആദ്യഘട്ടത്തില്‍ സരിതയുടെ മൊഴിയെടുത്തിരുന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സരിതയെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. സരിതയ്ക്കും ബിജുവിനുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ കേസുമായി ബന്ധപ്പെട്ടും ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.

Advertisement