Categories

സരിതാ നായര്‍ ഇനി ബിഗ് സ്‌ക്രീനിലും!!

pooja

കേരളത്തെ ഇളക്കിമറിച്ച സോളാറും സരിതാ നായരും ഇനി ബിഗ്‌സ്‌ക്രീനിലേക്ക്. സോളാര്‍ തട്ടിപ്പ് വിഷയമാകുന്ന ചിത്രത്തിന്റെ പേര് സോളാര്‍ സ്വപ്‌നം എന്നാണ്.

ചിത്രത്തിലെ നായികയുടെ പേര് ഹരിത.എസ്.നായര്‍ എന്നാണ്. പൂജയാണ് ഹരിതയായി വേഷമിടുന്നത്.

ബിജു രാധാകൃഷ്ണന് പകരമായി തമിഴ് നടന്‍ ഭുവന്‍ ആണ് എത്തുന്നത്. കൂടാതെ ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ജോയ് ആന്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജു ജോര്‍ജ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. സോളാര്‍ തട്ടിപ്പും അനുബന്ധ സംഭവങ്ങളും തന്നെയാകും ചിത്രത്തിലേയും പ്രമേയം എന്നാണ് അറിയുന്നത്.

ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.