എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി: എല്ലാം പറഞ്ഞാല്‍ കേരളം താങ്ങില്ലെന്നും സരിത
എഡിറ്റര്‍
Saturday 8th March 2014 1:52pm

abdullakkutty-saritha

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത.എസ്.നായര്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.

പറയാനുള്ള മുഴുവന്‍ കാര്യങ്ങളും ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്നും സരിത പറഞ്ഞു. ഞാന്‍ ആരെയും ബ്ലാക്ക് മെയ്ല്‍ ചെയ്യാനുദ്ദേശിച്ചിട്ടില്ല. ഇനി അഥവാ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ മാധ്യമങ്ങള്‍ക്ക് എന്താണ്.

എന്റെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ തന്നെ ഭയമാണ്. എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും കുടുംബം തകരും. ക്ലിഫ് ഹൗസില്‍ ജോലി ചെയ്തിരുന്നവര്‍ പലരും സുഹൃത്തുക്കളാണ്. എന്നുവച്ച് പാസ് ഇല്ലാതെ ക്ലിഫ് ഹൗസില്‍ പ്രവേശിച്ചിട്ടില്ല.

ശ്രീധരന്‍ നായരെ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുപോയിട്ടില്ല. മന്ത്രി കെ.സി വേണുഗോപാല്‍ മോശമായി പെരുമാറിയിട്ടില്ല. ഗണേശ്കുമാര്‍ എം.എല്‍.എ നല്ല സുഹൃത്താണ്. 24 പേജുള്ള പരാതി എന്നൊന്നില്ല. അത് കളവാണ്- സരിത കൂട്ടിച്ചേര്‍ത്തു.

നേരത്തേ അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ ആരോപണവുമായി സരിത രംഗത്തു വന്നിരുന്നു. തന്നെ ഹോട്ടലിലേക്ക് വിളിച്ചുവെന്നും നിരന്തരം ഫോണിലൂടെ വിളിച്ച് ശല്യപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.

Advertisement