എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള പരാതിയില്‍ സരിത മൊഴി നല്‍കിയില്ല
എഡിറ്റര്‍
Tuesday 25th March 2014 6:47pm

abdullakkutty-saritha

കൊച്ചി: അബ്ദുള്ളക്കുട്ടി എംഎല്‍എക്കതിരെയുള്ള ലൈംഗികാരോപണക്കേസില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഇന്ന് മൊഴി നല്‍കിയില്ല.

സുഖമില്ലാത്തതിനാലാണ് മൊഴി നല്‍കാന്‍ താന്‍ പോകാതിരുന്നതെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സരിത മാധ്യമങ്ങളെ അറിയിച്ചു.

അബ്ദുള്ളക്കുട്ടി തന്നെ ഹോട്ടലിലേക്ക് വിളിച്ചെന്നും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും കാണിച്ച് സരിത നല്‍കിയ പരാതിയിലാണ് മൊഴി നല്‍കാന്‍ സരിതയോട് ഇന്ന് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം സോളാര്‍ തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പ് ഇവിടെ നടന്നിട്ടില്ലേയെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. തനിക്ക് രാഷ്ട്രീയമില്ലെന്നും കേരളത്തിലെ ജനങ്ങള്‍ തന്നെ സംശയിച്ചോട്ടെയെന്നും സരിത പറഞ്ഞു.

ഒരു രാഷ്ട്രീയക്കാരനെയും സംരക്ഷിക്കുന്നില്ല. കേരള മുഖ്യമന്ത്രി ഒരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ മാധ്യമങ്ങള്‍ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Advertisement