എഡിറ്റര്‍
എഡിറ്റര്‍
ലൈഗിംഗമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല; മജിസ്‌ട്രേറ്റിന്റെ മൊഴി തെറ്റെന്ന് സരിത
എഡിറ്റര്‍
Friday 15th November 2013 8:00pm

saritha-new-2

തിരുവനന്തപുരം: താന്‍ ലൈഗിംഗമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി സരിത.എസ്.നായര്‍.

താന്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയ മൂന്ന് പേരുകള്‍ മന്ത്രിമാരുടേതാണെന്ന കേസിലെ മറ്റൊരു പ്രതിയും ഭര്‍ത്താവുമായ ബിജുരാധാകൃഷ്ണന്‍െ വെളിപ്പെടുത്തലും സരിത നിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് ബിജുരാധാകൃഷ്ണന്റെയും മജിസ്‌ട്രേറ്റിന്റെയും വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന നിലപാടുമായി സരിത രംഗത്തെത്തിയിരിക്കുന്നത്.

ലൈംഗികമായി പീഢിപ്പിച്ചെന്ന് സരിത പറഞ്ഞതായി എ.സി.ജെ.എം എന്‍.വി.രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറെ അറിയിച്ചിരുന്നു. എന്നാലിക്കാര്യം ശ്രദ്ധിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും രാജു വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഇന്ന് ആലുവ കോടതിക്ക് പുറത്ത വച്ച് സരിത പറഞ്ഞ മൂന്ന് പേരുകള്‍  കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ എന്നിവരുടേതാണെന്ന്  ബിജുവും വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങള്‍ നിഷേധിച്ചാണ് സരിത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisement