എഡിറ്റര്‍
എഡിറ്റര്‍
സരിത തന്നെയും പറ്റിച്ചു: ബിജുവിന്റെ അമ്മ
എഡിറ്റര്‍
Sunday 16th June 2013 9:50am

saritha

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ തന്നെയും പറ്റിച്ചെന്ന് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെ അമ്മ. തന്റെ കയ്യില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങി സരിത മുങ്ങിയെന്നാണ് ബിജുവിന്റെ അമ്മ രാജമ്മാള്‍ പറയുന്നത്.
Ads By Google

വീടിന്റെ ജപ്തി ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് തന്നോട് സരിത പണം വാങ്ങിയതെന്നും രാജമ്മാള്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി തവണ സരിത പണം വാങ്ങിയിട്ടുണ്ടെന്നും ഇതിന് തെളിവുണ്ടെന്നും ഇവര്‍പറയുന്നു.

അതേസമയം, ബിജുവിന്റെ കൊട്ടാരക്കരയിലെ വീട്ടില്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുകയാണ്. സരിതയുടെ തൃപ്പൂണിത്തുറയിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം. തിങ്കളാഴ്ച ചേരുന്ന എല്‍.ഡി.എഫ്. യോഗം സമരപരിപാടികള്‍ ആസൂത്രണം ചെയ്യും.

സരിതയുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ഘടകകക്ഷികളിലെയും കോണ്‍ഗ്രസ്സിലെയും ചില ഉന്നതര്‍ക്കെതിരായ പരാമര്‍ശങ്ങളും ശനിയാഴ്ച പുറത്തുവന്നിട്ടുണ്ട്. ഗണേഷ് കുമാറും സരിതയുമായി ബന്ധമുണ്ടെന്ന് സരിതയുടെ ഭര്‍ത്താവ് വെളിപ്പെടുത്തിയതോടെ വിശദീകരണവുമായി ഗണേഷ് കുമാറും രംഗത്തെത്തി.

ഗണേഷ് വീണ്ടും മന്ത്രിയാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബാലകൃഷ്ണപിള്ള ആരോപിച്ചു. ആരോപണങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജാണെന്ന് ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയും ആരോപിച്ചു.

എന്നാല്‍, കേരള രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ടവനാണ് ഗണേഷ് കുമാറെന്നാണ് ജോര്‍ജിന്റെ മറുപടി.

Advertisement