എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടി എം.എല്‍.എ ഹോട്ടലിലേയ്ക്ക് വിളിച്ചു; പേര് പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു: സരിത
എഡിറ്റര്‍
Monday 3rd March 2014 12:41pm

abdullakkutty-saritha

തിരുവനന്തപുരം: അബ്ദുള്ളക്കുട്ടി എം.എല്‍.എ ഹോട്ടലിലേയ്ക്ക് വിളിച്ചുവെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ സരിത.എസ്.നായര്‍.

അറസ്റ്റിലാവുന്നതിന് രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും പിന്നീട് തന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതായും സരിത പറഞ്ഞു.

സഭ്യമല്ലാത്ത രീതിയിലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ സംസാരിച്ചത്. ഒരു സ്ത്രീയെന്ന നിലയ്ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല. അദ്ദേഹം എന്നെ ദുരുപയോഗം ചെയ്തു. രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി.

മുഖ്യമന്ത്രിയുമായി തികച്ചും ഔദ്യോഗികമായ ബന്ധമാണുള്ളത്. എന്നാലത് ചില മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചു. രാഷ്ട്രീയ പാര്‍ട്ടി നോക്കിയല്ല എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്.

ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും തെളിവുണ്ട്. അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണനോട് കേസില്‍ രാഷ്ട്രീയമായ ഉള്‍പ്പെടലുണ്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മന്ത്രിയുടെയോ നേതാവിന്റെയോ പേര് പറഞ്ഞില്ല- സരിത കൂട്ടിച്ചേര്‍ത്തു.

പല രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള നേതാക്കള്‍ തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പലരുടെ പേരും ഇനിയും വെളിപ്പെടുത്തുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Advertisement