എഡിറ്റര്‍
എഡിറ്റര്‍
മുകേഷിന്റെ മുന്‍ഭാര്യ സരിത വീണ്ടും സിനിമയിലേക്ക്
എഡിറ്റര്‍
Sunday 2nd March 2014 2:00pm

saritha-2

പ്രശസ്ത നടന്‍ മുകേഷിന്റെ മുന്‍ഭാര്യ സരിത സിനിമയില്‍ വീണ്ടും സജീവമാകുന്നു. വിവാഹശേഷം അഭിനയരംഗത്തോട് വിട പറഞ്ഞ സരിത ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് വീണ്ടും വരുന്നത്.

തമിഴകത്ത് കമല്‍ ഹാസന്റെ നായികയായിട്ടായിരുന്നു സരിതയുടെ സിനിയിലേക്കുള്ള അരങ്ങേറ്റം.

വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും അമ്മക്കിളിക്കൂട് പോലുള്ള ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സന്തോഷ് ശിവന്റെ ചിത്രത്തിലൂടെയാണ് സരിത തിരിച്ചു വരുന്നതെന്നാണ് സൂചന.

ശ്രീലങ്കന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവഹേളിക്കപ്പെടുന്ന തമിഴ്ജനതയുടെ കഥയാകും ചിത്രം പറയുക.

അടുത്തിടെയാണ് മുകേഷ് നര്‍ത്തകി മേഥില്‍ ദേവികയെ വിവാഹം കഴിച്ചത്.

തുടര്‍ന്ന് ഏറെ നാളായി മൗനത്തിലായിരുന്ന സരിത മറനീക്കി പുറത്തു വരികയും മുകേഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Advertisement