കടുവ സംരക്ഷണത്തിന്റെ ഭാഗമായി സരിസ്‌ക ദേശിയ പാര്‍ക്കിലേക്ക് രംന്തംപൂരില്‍ നിന്നും ആണ്‍ കടുവയെ അയച്ചു. സരിസ്‌ക്ക ദേശിയപാര്‍ക്കില്‍ വിടുന്ന നാലമത്തെ കടുവയാണ് ഇത്.ജനറ്റിക് സയന്‍സ് പ്രകാരം കടുവ ഉല്‍പ്പാദനം നടത്താനാണിത്.

രണ്ടുവര്‍ഷം മുമ്പ് രണ്ടു പെണ്‍കടുവയെയും ഒരാണിനെയും ഹെലികോപ്ടര്‍ വഴി സരിസ്‌ക്കയില്‍ കൊണ്ടു വിട്ടിരുന്നു. എന്നാല്‍ സഹോദരങ്ങളായ കടുവകളായിരുന്നാല്‍ ഇവയ്ക്ക് കടുവകുട്ടികളെ ഉദ്പാദിപ്പിക്കാനായില്ല. ഇത്തവണ അനുയോജ്യനായ ആണ്‍കടുവയെയാണ് സരിസ്‌ക്കയില്‍ കൊണ്ടു വന്നു വിട്ടിരിക്കുന്നതെന്ന് കേന്ദ്ര വനം-വന്യജീവി വകുപ്പു മന്ത്രി ജയറാം രമേഷ് പറഞ്ഞു.