തിരുവനന്തപുരം: കിളിരൂര്‍ കേസിലെ വിധിയില്‍ തൃപ്തരല്ലെന്നു ശാരിയുടെ മാതാപിതാക്കള്‍. കേസില്‍ അഞ്ച് പേര്‍ മാത്രമല്ല കുറ്റക്കാരാരെന്ന് ശാരിയുടെ പിതാവ് പറഞ്ഞു.

മാപ്പുസാക്ഷിയായി മാറിയ ഓമനക്കുട്ടിയുടെ പങ്ക് കേസില്‍ വളരെ വലുതാണ്. അവരെ കൂടി ശിക്ഷിക്കേണ്ടിയിരുന്നു, ശാരിയുടെ മരണകാരണവും കേസില്‍ വി.ഐ.പിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. ശാരിയുടെ ആമാശയത്തില്‍ എങ്ങനെ മുറിവുണ്ടായി എന്നറിയില്ല. വൈദ്യ സഹായത്തോടെയാണു ശാരിയെ കൊന്നത്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മകളുടെ മരണകാരണം ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പിടിയിലായതു ചെറുമീനുകള്‍ മാത്രമാണെന്നും അമ്മ ശ്രീദേവി പറഞ്ഞു.