തിരുവനന്തപുരം: മലമ്പുഴ സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന് മത്സരിക്കാനുള്ള പണം താന്‍ നല്‍കിയിട്ടില്ലെന്ന് ശാരിയുടെ അച്ഛന്‍. 100 രൂപ സംഭാവന നല്‍കുകമാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ലതികാ സുഭാഷിന് കെട്ടിവയ്ക്കാനുള്ള പണം താന്‍ നല്‍കിയിട്ടില്ല. പെണ്‍വാണിഭക്കാരെയും മാഫിയകളെയും നേരിടാന്‍ വി.എസിന് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വി.എസിനെതിരെ മലമ്പുഴയില്‍ മത്സരിക്കാനായി ലതികാസുഭാഷിന് പണം നല്‍കിയത് ശാരിയുടെ അച്ഛനാണെന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രചരിപ്പിച്ചിരുന്നു.