തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായ ശാരി എസ് നായരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാതാപിതാക്കള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപവാസം നടത്തി. കിളിരൂര്‍ കേസില്‍ പ്രതികളെ കൈയ്യാമംവെച്ച് നടത്തിക്കുമെന്ന് പറഞ്ഞവര്‍ അത് ചെയ്തില്ലെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ പറഞ്ഞു.

കേസ് ഭരണാധികാരികള്‍ മറന്നുപോയിരിക്കുന്നു. മുഖ്യമന്ത്രിക്കുപോലും നടപടിയെടുക്കാനാവാത്ത വിധം പലരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിചാരണ നീളുന്നതിലും പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഫയലുകള്‍ നഷ്ടമായതിലും ദൂരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്ത്രീവേദി, അഖിലേന്ത്യാ മഹിളാ സംസ്‌കാരിക സംഘടന എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഉപവാസം.