ടൊറന്റോ: അമേരിക്കന്‍ സൂപ്പര്‍താരം സെറീന വില്യംസിനു റോജേഴ്‌സ് കപ്പ് കിരീടം. ഫൈനലില്‍ ലോകപത്താം സീഡ് താരം ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറെ കീഴടക്കിയാണ് സെറീന തിരിച്ചുവരവ് ആഘോഷിച്ചത്. പരിക്കില്‍ നിന്നു വിമുക്തയായി രണ്ടുമാസം മുമ്പാണ് സെറീന ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.

2001നു ശേഷം നേടുന്ന ആദ്യ കനേഡിയന്‍ കിരീടമാണ് ടൊറന്റോയില്‍ സെറീന ഉയര്‍ത്തിയത്. സ്‌കോര്‍: 6-4, 6-2. 13

ഗ്രാന്റ് സ്ലാം കിരീടമുള്‍പ്പെടെ 38 സിംഗിള്‍സ് കിരീടം ചൂടിയിട്ടുള്ള സെറീന ഏറെ നാളുകളായി പരിക്കിന്റെയും മറ്റു അസുഖങ്ങളുടെയും പിടിയിലായിരുന്നു. ടൊറന്റോയില്‍ കപ്പുയര്‍ത്തുക മാത്രമായിരുന്നു തന്റെ തിരിച്ചുവരവിന്റെ ഏകലക്ഷ്യമെന്ന് ഫൈനലിനു ശേഷം സെറീന പറഞ്ഞു.