പാലക്കാട്: കൊടുന്തിരപ്പള്ളിക്കു പിന്നാലെ കണ്ണാടിയിലും സൗജന്യ സാരി വിതരണം നടത്തിയത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി. കണ്ണാടി എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ പേരിലാണ് ഞായറാഴ്ച സാരി വിതരണം നടന്നത്.

സംഭവമറിഞ്ഞ് പ്രകടനമായി എത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ സാരികള്‍ പുറത്തേക്കെറിഞ്ഞു. സാരികള്‍ വാങ്ങാനായി നൂറിലേറെ സ്ത്രീകള്‍ സ്ഥലത്ത് എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ഉദയഭാസ്‌കറിന്റെ നേതൃത്വത്തില്‍ കൊടൂന്തിരപ്പള്ളിയില്‍ സാരി വിതരണം ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരെ അന്വേഷണം നടത്താന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണാടിയിലും സാരി വിതരണം നടന്നത്.