എഡിറ്റര്‍
എഡിറ്റര്‍
ജനാധിപത്യത്തെ ശക്തിപ്പൈടുത്തുന്നതാവണം നവമാധ്യമങ്ങള്‍: സര്‍ഗധാര
എഡിറ്റര്‍
Friday 28th March 2014 5:13pm

sargadhara

ബംഗലൂരു: അഭിപ്രായ രൂപീകരണത്തില്‍ ഒരേ സമയം പുരോഗമനപരവും പ്രതിലോമകരവുമായി ഇടപെടാന്‍ കഴിയുന്ന നവനാധ്യമങ്ങളെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും വിധം ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് സര്‍ഗധാര സാംസ്‌കാരിക സമിതി. നവമാധ്യമങ്ങള്‍-സാധ്യതകളും ആശങ്കകളും എന്ന വിഷയത്തില്‍ സമിതി സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.

പരമ്പരാഗത മാധ്യമങ്ങളുടെ അധികാര സങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്ത് ജനകീയ അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കുന്ന സോഷ്യല്‍ മീഡിയകള്‍ക്ക് അപകടകരമായ വിഭാഗീയ ചിന്തകളെ വളര്‍ത്താനും കഴിയുന്നെന്നും ചര്‍ച്ച വിലയിരുത്തി.

ദീപക് ശങ്കരനാരായണന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സുദേവന്‍ പുത്തന്‍ചിറയാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ജി.ബിജു രചനയും സംവിധാനവും നിര്‍വഹിച്ച കളം എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു.

Advertisement