എഡിറ്റര്‍
എഡിറ്റര്‍
‘ഇനി ധൈര്യമായി അഭിപ്രായം പങ്കുവെച്ചോളൂ, സറാഹാ ആപ്പുണ്ട്’
എഡിറ്റര്‍
Sunday 13th August 2017 4:50pm

സാറാഹാ എന്ന ആപ്പ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായികൊണ്ടിരിക്കുന്നു. എന്നാല്‍ എന്താണ് ഈ ആപ്പിന്റെ പ്രത്യേകത എന്ന് പലര്‍ക്കും അറിയില്ല.

അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ പറ്റുന്ന ഒരുതരം ആപ്ലിക്കേഷനാണിത്. സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് സറാഹാ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്.

അഭിപ്രായങ്ങള്‍ പറയാനൊരിടം എന്ന ഉദ്ദേശത്തിലാണ് ആപ്പ് വികസിപ്പിച്ചെടുത്തതാണെന്നാണ് ആപ്പ് ഡെവലപ്പര്‍മാരുടെ പക്ഷം. ഈജിപ്തിലും സൗദിയിലും ധാരാളം ഉപയോക്താക്കളുള്ള സറാഹായ്ക്ക് ഇപ്പോള്‍ ഇന്ത്യയിലും പ്രചാരം വന്നുകൊണ്ടിരിക്കുകയാണ്.


Also Read: ‘ആ വ്യക്തി ദിലീപല്ല’; സിനിമയില്‍ അവസരം നഷ്ടപ്പെടുത്തിയത് ദിലീപാണെന്ന വാര്‍ത്തകളെ തള്ളി നടി ഭാമ


ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ സറാഹയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. സറാഹാ ഉപയോഗിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.

എന്നാല്‍ അജ്ഞാതരായി നില്‍ക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള സൗകര്യവും സറാഹായിലുണ്ട്. വരുന്ന സന്ദേശങ്ങളെല്ലാം ഇന്‍ബോക്‌സില്‍ കാണാം. മറുപടി കൊടുക്കാനും പ്രിയ്യപ്പെട്ടവയാക്കി വെക്കാനുമെല്ലാം ആപ്പില്‍ ഓപ്ഷനുണ്ട്.

എന്നാല്‍ ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അജ്ഞാതരായി നില്‍ക്കാന്‍ കഴിയും എന്നത് തന്നെയാണ് സറാഹായുടെ ഏറ്റവും വലിയ ഗുണവും ദോഷവും. നിലവില്‍ 3 കോടി ഉപയോക്താക്കള്‍ സറാഹായ്ക്കുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഐ.ഒ.എസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Advertisement