ന്യൂയോര്‍ക്ക്: 2012ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ തനിയ്ക്ക് പരാജയപ്പെടുത്താന്‍ കഴിയുമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് സാറാ പേയ്‌ലിന്‍. സാറ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സാറ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

അതേസമയം 2012ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവണോ എന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്തുവരികയാണ്. പേയ്‌ലിന്‍ പറഞ്ഞു.

ഫോക്‌സ് ടിവി ചാനലിലെ അവതാരികയിലേക്കുള്ള ചുവടുമാറ്റം ജനങ്ങള്‍ക്കിടയില്‍ തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സാറ. രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന സാറ പേയ്‌ലിന്‍സ് അലാസ്‌ക്ക എന്ന പരിപാടി ഇതിനോടകം വന്‍ ഹിറ്റായിക്കഴിഞ്ഞു.