വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ അലാസ്‌ക ഗവര്‍ണറും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ സാറാ പാലിന്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞെടുപ്പില്‍ സാറാ പാലിന്‍ ററിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2012ലെ യു.എസ് പ്രസിഡന്റ് തിരഞെടുപ്പില്‍ മത്സരിക്കില്ല. കുടുംബ ജീവിതത്തിന്റെ പ്രാധാന്യംകൂടി കണക്കിലെടുത്ത് ഭര്‍ത്താവ് റ്റോഡ് പാലിനുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും തങ്ങളുടെ ജീവിതം ദൈവത്തിനും കുടുംബത്തിനും രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പാലിന്‍ പറഞ്ഞു. സ്വതന്ത്രസ്ഥാനാര്‍ഥിയാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Subscribe Us:

അതേസമയം, തിരഞെടുപ്പില്‍ മുന്‍ മസാച്യുസെറ്റ് ഗവര്‍ണര്‍ മിറ്റ് റൊമേനിയും ടെക്‌സസ് ഗവര്‍ണര്‍ റിക് പെറിയും റിപബ്ലിക്കന്‍ പാര്‍ട്ടിയെ നയിക്കുമെന്നാണ് സൂചന.