എഡിറ്റര്‍
എഡിറ്റര്‍
‘സാരഥി’- ഒരു ‘ആംബുലന്‍സ്’ കഥ
എഡിറ്റര്‍
Wednesday 5th March 2014 2:02pm

saradhi

മൃതദേഹവുമായി സഞ്ചരിക്കുന്ന ആംബുലന്‍സിനുമുണ്ടൊരു കഥപറയാന്‍. ശ്രീനിവാസനും ന്യൂജനറേഷന്‍ താരം സണ്ണി വെയ്‌നും ഒന്നിയ്ക്കുന്ന ‘സാരഥി’യാണ് വ്യത്യസ്തമായ പ്രമേയവുമായി അണിയറയിലൊരുങ്ങുന്നത്.

റോഡ് മൂവികള്‍ ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിയ്ക്കവേ, ‘സാരഥി’ സ്ഥിരം റോഡ് മൂവികളില്‍ നിന്നും വേറിട്ടൊരു വഴിയിലാണ് സഞ്ചരിയ്ക്കാനൊരുങ്ങുന്നത്.

നവാഗതനായ ഗോപാലന്‍ മനോജ് ആണ് സാരഥിയുടെ സംവിധായകന്‍. മാര്‍ച്ച് 19നാണ് ‘സാരഥി’യുടെ ചിത്രീകരണം ആരംഭിയ്ക്കുക.

ശ്രീനിവാസനും സണ്ണി വെയ്‌നും പുറമെ നെടുമുടി വേണു, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കെ.രഞ്ജിത്തിന്റെതാണ് കഥ. മൂവീസ് നെക്സ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

1983യിലെയും സലാല മൊബൈല്‍സിലെയും ഹിറ്റ് ഗാനങ്ങള്‍ക്കു ശേഷം ഗോപീസുന്ദറാണ് സാരഥിയ്ക്ക് സംഗീതം നല്‍കുന്നത്.

Advertisement