Categories

കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ മോഡിയെ സംരക്ഷിക്കില്ല: പവാര്‍

ന്യൂദല്‍ഹി: ഐ പി എല്‍ ഇടപാടുകളില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ ലളിത് മോഡിയെ സംരക്ഷിക്കില്ലെന്ന് ഐ സി സി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നും പവാര്‍ പറഞ്ഞു.

ലളിത് മോഡിയെ താന്‍ പിന്തുണച്ചുവെന്ന ആരോപണം പവാര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ ഐ പി എല്‍ വന്‍ വിജയയമാക്കുന്നതില്‍ മോഡി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും പവാര്‍ പറഞ്ഞു. തനിക്കും കുടുംബത്തിനും ഐ പി എല്ലുമായി യാതൊരു ബന്ധമില്ലെന്നും പവാര്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.