Categories

ഇന്ത്യാ-പാക് ക്രിക്കറ്റ് ബന്ധം ഉടനേ പുനരാരംഭിക്കില്ല: പവാര്‍

മുംബൈ: നിലവിലെ സ്ഥിതിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്ന് ഐ സി സി പ്രസിഡന്റ് ശരത് പവാര്‍. ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് സംഘടനകളല്ല രാഷട്രീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കേണ്ടതെന്നും പവാര്‍ പറഞ്ഞു.

മുംബൈ ആക്രമണത്തിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന് എല്ലാ രാഷ്ട്രീയ-സാമ്പത്തിക-കായിക ബന്ധങ്ങളും നിറുത്തിവയ്ക്കുകയായിരുന്നു. ഐ സി സിയുടെ ആസ്ഥാനം ദുബൈയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് മാറ്റാനുദ്ദേശമില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.