Categories

ശരത് പവാര്‍ ഐ സി സിയുടെ പുതിയ പ്രസിഡന്റ്

ദുബായ്: ശരത് പവാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (ഐ സി സി ) യുടെ പ്രസിഡന്റായി സ്ഥാനമേറ്റു. ജഗ്മോഹന്‍ ഡാല്‍മിയക്കുശേഷം ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പവാര്‍. ഡേവിഡ് മോര്‍ഗന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് പവാര്‍ പുതിയ പ്രസിഡന്റാകുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗീലുമായി ബന്ധപ്പെട്ട് ശരത് പവാര്‍ വിവാദത്തില്‍ പെട്ടിരുന്നു. പൂനെ ആസ്ഥാനമായുള്ള പുതിയ ഐ പി എല്‍ ടീമില്‍ പവാറിനും മകള്‍ക്കും ഭാര്യക്കും ഓഹരിയുണ്ടെന്നാണ് ടൈം ഓഫ് ഇന്ത്യ കണ്ടെത്തയത്. എന്നാല്‍ ഈ വാര്‍ത്ത പവാര്‍ നിഷേധിച്ചിരുന്നു. പവാറിന്റെ രാജിക്കായി ബി ജെ പി അടക്കമുള്ള പാര്‍ട്ടികള്‍ മുറവിളി കൂട്ടിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.