ന്യൂദല്‍ഹി: പാകിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സിങിന്റെ മോചനത്തിനായി കുടുംബം അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തങ്ങള്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ സുരാജ് സിങ് തങ്ങള്‍ക്ക് വേണ്ടി കേസ് നടപടികള്‍ മുന്നോട്ട് കൊണ്ട് പോകുമെന്നും സരബ്ജിത്തിന്റെ സഹോദരി ദല്‍ജീത്ത് കൗര്‍ അറിയിച്ചു.

1990ലെ ലാഹോര്‍ സ്‌ഫോടന പരമ്പരക്കേസിലാണ് സരബ്ജിത്തിനെ പാക് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കരുതെന്ന് കാണിച്ച് സരബ്ജിത്ത് നല്‍കിയ ഹരജി പാക് പ്രസിഡണ്ടിന്റെ പരിഗണനയിലാണ്.