Administrator
Administrator
സരബ്ജിത്ത് സിങിന്റെ കുടുംബം ഒബാമയുടെ സഹായം തേടുന്നു
Administrator
Sunday 3rd January 2010 12:30pm

srabjith-singന്യൂദല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിങിന്റെ മോചനത്തിനായി കുടുംബം അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെ സഹായം തേടുന്നു. ഒബാമ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്ര തലവന്‍മാരുടെ മുമ്പാകെ വിഷയം എത്തിച്ച് പാകിസ്ഥാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനാണ് കുടുംബത്തിന്റെ നീക്കം.

ഇന്ത്യന്‍ ചാര സംഘടനയായ റോക്ക് വേണ്ടി പാകിസ്ഥാനില്‍ സരബ്ജിത്ത് ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് പാക് സര്‍ക്കാര്‍ ആരോപണം. 1991ല്‍ പാകിസ്ഥാനില്‍ നടന്ന സ്‌ഫോടനം ആസൂത്രണം ചെയ്തത് സരബ്ജിത്താണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ സരബ്ജിത്തിനെ വധ ശിക്ഷക്ക് വധിക്കുകയും ചെയ്തു. സരബ്ജിത്തിനെ വധ ശിക്ഷയില്‍ നിന്ന ഒഴിവാക്കാന്‍ കുടംബം നിരവധി തവണ പാക് സര്‍ക്കാറിനോട് അപേക്ഷിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ സരബ്ജിത്തിന്റെ മാപ്പപേക്ഷ പാക് പ്രസിഡണ്ടിന്റെ പരിഗണനയിലാണ്.

Advertisement